കൊച്ചി ജെട്ടി പാലത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

By Sooraj.13 Jun, 2018

imran-azhar

 

 


കൊച്ചി ജെട്ടി പാലത്തിലൂടെ യാത്ര ചെയ്യുന്നവർ ഇന്ന് ഭയന്നെ മതിയാകു. കാരണം ഈ സ്ഥലങ്ങൾ ഇന്ന് സാമൂഹ്യവിരുദ്ധന്മാരുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അത് മാത്രമല്ല പാലം ശോചനീയ അവസ്ഥയിലുമാണ്. രാത്രി ആയി കഴിഞ്ഞാൽ പിന്നെ നേരിയ വെളിച്ചം പോലും ഉണ്ടാകില്ല. സ്ത്രീകളും കാൽനടയാത്രക്കാരും ഈ വഴിയിലൂടെ എന്ത് ധൈര്യത്തിലാണ് നടക്കേണ്ടത് എന്നാണ്? ഇതൊരു വെറും ചോദ്യചിഹ്നമായി മാത്രം കാണാതെ അധികൃതർ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രാത്രിയുടെ മറവിൽ ഇവിടെ സാമൂഹ്യ വിരുദ്ധർ മദ്യവും മയക്കുമരുന്നും ഒക്കെ ഉപയോഗിച്ചു അക്രമങ്ങൾ നടത്തുക പതിവാണെന്നും നാട്ടുകാർ പറയുന്നു. കായംകുളം കായലിന് കുറുകേ കൊച്ചിയുടെ ജെട്ടിയെയും പെരുമ്ബളളിയേയും ബന്ധിപ്പിച്ച്‌ നിര്‍മിച്ച പാലമാണിത്. ഇതിന് ഏകദേശം 380 മീറ്റർ നീളമുണ്ട്‌. ഈ പ്രശ്നത്തിന് പരിഹാരമായി അധികൃതരുടെ കണ്ണ് തുറക്കണമേ എന്നാണ് നാട്ടുകാരുടെ പ്രാർത്ഥന.