കൊച്ചിയിലെ കവർച്ച; ഒരാൾ കൂടി പിടിയിൽ

By Anju N P.14 Jan, 2018

imran-azhar

 

കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പ്രതികളെ സഹായിച്ച ഷെമീമിനെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അതിനിടെ ഡല്‍ഹിയില്‍ അറസ്റ്റിലായ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു. ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

 

കൊച്ചി എരൂരില്‍ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും പുല്ലേപ്പടിയിലെ വീട്ടില്‍ വയോധികനെ ബന്ദിയാക്കി 5 പവനുമാണ് ഇവര്‍ കവര്‍ന്നത്. ഈ കൃത്യങ്ങളില്‍ പ്രതികളെ സഹായിച്ചയാളെയാണ് പൊലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്. മുഖ്യപ്രതി നൂര്‍ഖാന്‍ എന്ന നസീര്‍ഖാന്റെ മരുമകനാണ് ഷെമീം. കവര്‍ച്ചയ്ക്ക് ശേഷം നൂര്‍ഖാന്റെ മൊബൈല്‍ ഫോണ്‍ ഷെമീമിന്റെ പക്കലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

OTHER SECTIONS