കൊ​ച്ചി ക​പ്പ​ൽ​ശാ​ല​ സ്ഫോടനം; കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

By BINDU PP .13 Feb, 2018

imran-azhar

 


ന്യൂഡൽഹി: കൊച്ചി കപ്പൽശാല സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഷിപ്പിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അപകടം നിർഭാഗ്യകരമായ സംഭവമാണെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ ഗഡ്കരി വ്യക്തമാക്കി. കൊച്ചി കപ്പൽശാല എംഡിയുമായി സംസാരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ വൈദ്യ സഹായങ്ങളും അടിയന്തരമായി എത്തിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

OTHER SECTIONS