കൊടകര കുഴല്‍പ്പണക്കേസ്: 22 പ്രതികളും 219 സാക്ഷികളും, കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെ; കുറ്റപത്രം സമര്‍പ്പിച്ചു

By Sooraj Surendran.23 07 2021

imran-azhar

 

 

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ 22 പ്രതികളും, 219 സാക്ഷികളുമാണുള്ളത്.

 

കള്ളപ്പണം കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ ഏഴാം സാക്ഷിയാണ് സുരേന്ദ്രൻ.

 

കര്‍ണാടകയിലേക്ക് പോയി പണം കൊണ്ടുവരാന്‍ ധര്‍മ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപിയുടെ സംഘടനാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ചേര്‍ന്നാണ് എന്ന വിവരവും കുറ്റപത്രത്തിലുണ്ട്.

 

കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും കേസില്‍ സാക്ഷിപ്പട്ടികയിലുണ്ട്.

 

നിലവിൽ കേസന്വേഷിക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും, ആദായനികുതി വകുപ്പും ചേർന്നാണ്.

 

അതിനാൽ കുറ്റപത്രത്തിന്റെ പകർക്ക് ഇരുവർക്കും കൈമാറുമെന്നും പോലീസ് കോടതിയിൽ അറിയിച്ചു.

 

OTHER SECTIONS