കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

കൊടകരയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.

 

സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

 

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ അധികം യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

 

പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

 

തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കുകയാണ്.

 

OTHER SECTIONS