ബി​ജെ​പി ഭ​ര​ണം കൊ​ണ്ടു​വ​രാ​മെ​ന്ന മോ​ഹം കേ​ര​ള ജ​ന​ത​യ്ക്കു ജീ​വ​നു​ള്ള കാ​ല​ത്തോ​ളം ന​ട​പ്പി​ല്ലെന്ന്:കു​മ്മ​ന​ത്തി​ന് കോ​ടി​യേ​രി​യു​ടെ മ​റു​പ​ടി

By BINDU PP .12 Oct, 2017

imran-azhar 

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്കു ജീവനുള്ള കാലത്തോളം നടപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വേണ്ടിവന്നാൽ വിമോചന സമരം നടത്തുമെന്ന് അഭിപ്രായപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ അയച്ച തുറന്ന കത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വിശ്വാസം നാൾക്കുനാൾ കൂടുതൽ നേടി എൽഡിഎഫ് സർക്കാർ കരുത്തോടെ മുന്നോട്ടു പോകുകയാണ്. പിണറായി സർക്കാർ ഇന്ത്യയ്ക്കു പുതിയ ദിശാബോധം നൽകുന്ന രാഷ്ട്രീയ ശക്തിയാണ്. ഈ സർക്കാരിനേയും സിപിഎമ്മിനേയും എൽഡിഎഫിനേയും ബിജെപി ഭയക്കുകയാണ്- കോടിയേരി പറഞ്ഞു.

OTHER SECTIONS