കുന്നുകയറിയ പ്രണയം; ഗുരുവിന്റെ മകളെ ജീവിതസഖിയാക്കി കോടിയേരി

By priya.02 10 2022

imran-azhar

 

കണ്ണൂര്‍: മുളിയില്‍ നടയിലായിരുന്നു കോടിയേരിയുടെ തറവാടായ മൊട്ടേമ്മല്‍ വീട്.തലശ്ശേരിക്കടുത്ത മാടപ്പീടികയിലായിരുന്നു മീത്തലെവാഴയില്‍ വീട്. രണ്ട് വീടുകളും തമ്മില്‍ ഒരു കിലോമീറ്ററിന് താഴെ അകലമുള്ളൂ. ഇതിനിടയില്‍ ഒരു കുന്നും ഉണ്ടായിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ നല്ല അടുപ്പമായിരുന്നു. കോടിയേരി ബാലകൃഷ്ണനും വിനോദിനിയും തമ്മിലുള്ള വിവാഹത്തിലേക്ക് എത്തിച്ചതും ആ അടുപ്പമായിരുന്നു.

 

തലശ്ശേരി എംഎല്‍എയായിരുന്ന സിപിഎം നേതാവ് എം.വി.രാജഗോപാലന്റെ മകളാണ് വിനോദിനി. രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി. രാഷ്ട്രീയത്തില്‍ തന്റെ ശിഷ്യന്‍ എന്ന രീതിയിലാണ് രാജഗോപാലന്‍ കോടിയേരിയെ കണ്ടിരുന്നത്. ഇരു കുടുംബങ്ങളും തമ്മില്‍ വളരെ അടുപ്പമായിരുന്നതിനാല്‍ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നില്‍ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല.

 

പ്രണയ വിവാഹമായിരുന്നോ എന്നു ചോദിച്ചാല്‍ അല്ലെന്നോ ആണെന്നോ പറയാന്‍ പറ്റാത്ത അടുപ്പമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. 1980 ല്‍ കല്യാണം നടക്കുന്ന സമയത്ത് കോടിയേരി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.

 

തലശ്ശേരി ടൗണ്‍ ഹാളില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ.വി.കുഞ്ഞമ്പുവിന്റെ കാര്‍മികത്വത്തിലായിരുന്നു പാര്‍ട്ടി രീതിയില്‍ നടന്ന ലളിതമായ വിവാഹമെന്ന് പഴയകാല സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കോടിയേരിയുടെ പിതാവ് കുഞ്ഞുണ്ണിക്കുറുപ്പ് കല്ലറ തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു. എം.വി.രാജഗോപാലനും അധ്യാപകനായിരുന്നു.

 

OTHER SECTIONS