കോടിയേരിയുടെ ഭൗതികശരീരം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു

By priya.02 10 2022

imran-azhar

 

ചെന്നൈ: കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതികശരീരം ചെന്നൈയില്‍ നിന്ന് ഇന്ന് 12 മണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. ഭൗതികശരീരം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു.കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്ന് തലശ്ശേരിയിലെത്തും.


കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ കോടിയേരിയുടെ ഭൗതികശരീരം രാത്രി വൈകുന്നതു വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ മൃതദേഹം എത്തിക്കും.


സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ 11 മുതല്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

 

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8 മണിയോടെയാണ് അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

 

 

 

OTHER SECTIONS