പ്രിയ സഖാവിന് കണ്ണീര്‍പ്രണാമം; ജനപ്രവാഹം, ഹൃദയം വിങ്ങി നേതാക്കള്‍

By Web Desk.02 10 2022

imran-azhar


കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ജന്മനാടിന്റെ അന്ത്യാഞ്‌ലി. പ്രിയപ്പെട്ട സഖാവിനെ ഒരു നോക്കുകാണാന്‍ വന്‍ ജനപ്രവാഹം. ഹൃദയം വിങ്ങി നേതാക്കള്‍. മുദ്രാവാക്യം മുഴക്കി കണ്ണീര്‍പ്രണാമം അര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. കണ്ണൂരിന്റെ ചുവന്ന മണ്ണ് കോടിയേരി എന്ന പ്രിയ സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം രാവിലെയാണ് തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചത്. രാവിലെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരി ടൗണ്‍ ഹാളില്‍ കൊണ്ടുവന്നത്.

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. 14 ഇടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരുന്നു.

 

ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനം.

 

ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

 

 

 

 

OTHER SECTIONS