തലശ്ശേരിയിലേക്കുള്ള വിലാപയാത്ര തുടങ്ങി; പ്രിയപ്പെട്ട സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍

By priya.02 10 2022

imran-azhar

 

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് വിലാപയാത്ര ആരംഭിച്ചു.

 

കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് തിരിച്ചു.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരവധി പേരാണ് കോടിയേരിയുടെ മൃതദേഹം എത്തിക്കുന്നത് കാത്ത് നിന്നത്.

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.

 

തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

 

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാന
മൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

 

 

 

 

  

OTHER SECTIONS