ഭ​ര​ണ​ഘ​ട​ന​യ്ക്ക് പ​ക​രം മ​നു​സ്മൃ​തി രാ​ജ്യ​ത്തു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്നതെന്ന്: കോ​ടി​യേ​രി

By BINDU PP.26 Apr, 2018

imran-azhar

 

 

 

തിരുവനന്തപുരം: ഭരണഘടനയ്ക്കു പകരം മനുസ്മൃതി രാജ്യത്തു നടപ്പിലാക്കണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദളിത് എന്ന വാക്കിനുപോലും അയിത്തം കൽപ്പിച്ചുമാറ്റി നിർത്തിക്കൊണ്ട് ആർഎസ്എസ് ദളിത് സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണെന്നും സംഘപരിവാരത്തെ പൂർണാർഥത്തിൽ മനസിലാക്കാതെ അവരുടെ കൂടെ നിൽക്കുന്ന ദളിതുകൾക്കു നേരെയുള്ള ആർഎസ്എസ് ഭീഷണികൂടിയാണിതെന്നും കോടിയേരി ആരോപിച്ചു.ആർഎസ്എസ് ദേശീയ എക്സിക്യുട്ടീവിൽ ദളിത് എന്ന വാക്കിന് അയിത്തം കൽപ്പിച്ചത് ഭരണഘടനയ്ക്കു പകരം മനുസ്മൃതി രാജ്യത്തു നടപ്പിലാക്കണമെന്ന ആഗ്രഹത്തിന്‍റെ ഭാഗമായാണ്. ദളിത് എന്ന പദം പ്രവർത്തകരാരും ഉച്ഛരിക്കാൻ പാടില്ലെന്ന് ആർഎസ്എസ് നിർദേശിച്ചതായാണു മുതിർന്ന ഭാരവാഹികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.