കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമില്ല, സി.ഒ.ടി.നസീറിനു വെട്ടേറ്റ സംഭവത്തിൽ കോടിയേരിയുടെ പ്രതികരണം

By Sooraj Surendran .19 05 2019

imran-azhar

 

 

കണ്ണൂർ: വടകര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച ‌സി.ഒ.ടി.നസീറിനു വെട്ടേറ്റ സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. മുൻ നഗരസഭാംഗവും, വടകര സ്വതന്ത്ര സ്ഥാനാർത്ഥിയുമായ നസീറിനു വെട്ടേറ്റ സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കോടിയേരി പറഞ്ഞു. കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമുണ്ടോ? എന്നായിരുന്നു കോടിയേരിയുടെ ചോദ്യം. ശനിയാഴ്ച രാത്രിയാണു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നസീറിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാർട്ടിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് നസീർ പാർട്ടി വിട്ടത്.

OTHER SECTIONS