ഭാര്യ മും​ബൈ​യി​ൽ പോയത് സത്യാവസ്ഥ അറിയാൻ: ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണൻ

By Sooraj Surendran .24 06 2019

imran-azhar

 

 

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ കാണാൻ ഭാര്യ മുംബൈയിൽ പോയിരുന്നുവെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുവതിയെ കണ്ടത് ഒത്തുതീർപ്പിന് ശ്രമിക്കാനല്ലെന്നും അമ്മയെന്ന നിലയിൽ സത്യാവസ്ഥ തിരക്കാനാണെന്നും കോടിയേരി പറഞ്ഞു. ബിനോയിയോട് ഇക്കാര്യങ്ങൾ ചോദിച്ചപ്പോൾ ആരോപണങ്ങളെ ബിനോയ് തള്ളിക്കളയുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. യുവതി നൽകിയ പരാതിയും ഹാജരാക്കിയ രേഖകളും കെട്ടിച്ചമച്ചതാണെന്നും ബിനോയ് പ്രതികരിച്ചതായും കോടിയേരി പറഞ്ഞു. മകനെതിരെയാ ആരോപണങ്ങളിൽ സെക്രട്ടറി സ്ഥാനം രാജിവെക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

OTHER SECTIONS