കള്ളവോട്ട് ചെയ്തവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനുപകരം റീപോളിങ് തെറ്റായ കീഴ്‌വഴക്കം: കോടിയേരി

By Anil.19 05 2019

imran-azhar

 

കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ആരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനുപകരം റീപോളിങ് നടത്തുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഇതനുവദിച്ചാൽ കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും റീപോളിങ്ങ് നടത്തേണ്ട സാഹചര്യമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

 

റീപോളിങ് നടക്കുന്ന ഏഴു ബൂത്തിലും എല്‍ഡിഎഫ് ന് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നും കഴിഞ്ഞ തവണത്തെക്കാള്‍ അനുകൂലമായ അന്തരീക്ഷമാണുള്ളതെന്നും യുഡിഎഫ് നേതാക്കള്‍ റീപോളിങ്ങിനെ എതിര്‍ക്കുന്നത് പരാജയഭീതിയിലാണെന്നും കോടിയേരി പറഞ്ഞു.

 

പര്‍ദ ധരിച്ച് വോട്ടു ചെയ്യുന്നതിനോട് വിയോജിപ്പില്ലെന്നും എന്നാല്‍ മുഖം മറച്ച് വോട്ടു ചെയ്യുന്നത് കുറ്റകരമാണെന്നും മുസ്ലിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനാൽ ഇത് മുസ്ലിംലീഗുകാര്‍ ദുരുപയോഗപ്പെടുത്തുന്നുവെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

OTHER SECTIONS