പാറ പൊട്ടിക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേയ്ക്ക് പാറ കൂട്ടം ഇളകി വീണ് രണ്ടുപേർ മരിച്ചു

By online desk .15 01 2020

imran-azhar

 

 

കൊല്ലം: കൊല്ലത്ത് കമ്പകോട് വയണാമൂല പാറക്കോറിയിൽ പാറ പൊട്ടിക്കുന്നതിനിടയിൽ ഹിറ്റാച്ചി യുടെ മുകളിലേയ്ക്ക് പാറ കൂട്ടം ഇളകി വീണ് രണ്ടുപേർ മരിച്ചു. പാറക്കൂട്ടം വീണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാൻ വൈകിയിരുന്നു. തുടർന്ന് കൊട്ടാരക്കര നിലയത്തവൻ ശിവകുമാറിന്റെ നേതൃത്വത്തിൽ പത്തനാപുരത്ത് നിന്നെത്തിച്ച ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഹിറ്റാച്ചിയുടെ ഭാഗങ്ങൾ വേർപ്പെടുത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു.

 

OTHER SECTIONS