നിരോധനം കാറ്റിൽപറത്തി: നീണ്ടകര തുറമുഖത്ത് തമിഴ്നാടൻ മത്സ്യക്കച്ചവടം തകൃതി

By Sooraj S.16 Jul, 2018

imran-azhar

 

 

കൊല്ലം: കൊല്ലാതെ നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് മീൻ വിൽക്കുന്നതും ലേലം ചെയ്യുന്നതും ജില്ലാ കളക്റ്റർ നിരോധിച്ചിരുന്നു. എന്നാൽ ഈ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടക്കാർ നീണ്ടകരയിൽ മീൻ ലേലം ചെയ്യുന്നതും വിൽക്കുന്നതും. ട്രോളിങ് നിരോധന കാലമായതിനാൽ മീനിന് നല്ല മാർക്കറ്റാണുള്ളത്. ഈ അവസരം മുതലെടുത്തുകൊണ്ടാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും കച്ചവടക്കാർ എത്തി കൊള്ളവിലക്ക് മീൻ വിൽക്കുന്നത്. കേടായ മീനാണ് ഇത്തരം കച്ചവടക്കാർ വിൽക്കുന്നത്. പലതിനും മാസങ്ങളുടെ പഴക്കവും ഉണ്ടാകും. ഉദ്യോഗസ്ഥർ മടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് തമിഴ്നാടൻ മത്സ്യം ലേലഹാളിലെത്തിച്ചതെന്നതിനാൽ അന്നും ഇത്തരക്കാർ പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. അധികാരികളുടെ കണ്മുന്നിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നത് മറ്റൊരു സത്യം.

OTHER SECTIONS