നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത് സ്വന്തം അമ്മ

By Amritha AU.23 Apr, 2018

imran-azhar

 

കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നൂവെന്ന് കുട്ടിയുടെ അമ്മ അമ്പിളി. ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടി ഉടനെ വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് പ്രസവത്തിനു ശേഷം കുഞ്ഞിനെ കൊന്ന് കുറ്റികാട്ടില്‍ ഉപേക്ഷിച്ചത്. പ്രസവം കഴിഞ്ഞയുടനെ അമ്മ ഉഷയുടെ സഹായത്തോടെയാണ് കൊല നടത്തിയത്.കാരിക്കല്‍ സ്വദേശിനിയായ യുവതി വീടിന്റെ 50 മീറ്റര്‍ അകലെ കുട്ടിയുടെ ശരീരം ഉപേക്ഷികുകയായിരുന്നു.തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ പിന്നീട് ആശാ വര്‍ക്കര്‍മാരാണ് കണ്ടെത്തിയത്.

അവശനിലയില്‍ കഴിയുന്ന യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.