കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകന്‍ അറസ്റ്റില്‍

By Lekshmi.24 11 2022

imran-azhar

 

കൊല്ലം: പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലടയിലെ സ്വകാര്യ ഹയര്‍ സെക്കന്‍ററി സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായത്.ജോസഫ് കുട്ടി എന്ന അധ്യാപകനാണ് അറസ്റ്റിലായത്.പൂര്‍വ വിദ്യാർഥികള്‍ അടക്കമുള്ളവരാണ് അധ്യാപകനെതിരെ പരാതി നൽകിയത്.

 

നിലവില്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പഠിക്കുന്ന കുട്ടി സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും പിന്നീട് സി.ഡബ്ല്യു.സിയിലേക്ക് പരാതി കൈമാറുകയുമായിരുന്നു.സി.ഡബ്ല്യു.സി പരാതി പൊലീസിന് കൈമാറി. പിന്നാലെയാണ് പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കം പരാതിയുമായി രംഗത്തെത്തിയത്.2018 മുതല്‍ നാല് കേസാണ് അധ്യാപകനെതിരെയുള്ളത്.

 

 

 

OTHER SECTIONS