'ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി കീറണം' കൊല്ലം തുളസിയുടെ കൊലവിളി പ്രസംഗം

By Anju N P.12 10 2018

imran-azhar

ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് നടന്‍ കൊല്ലം തുളസി.എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലാണ് കൊല്ലം തുളസിയുടെ വിവാദ പ്രസംഗം.


ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുഭന്‍മാരാണെന്നും തുളസി അഭിപ്രായപ്പെട്ടു.

 

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണ യാത്രയിലാണ് ശബരി മല കയറാനിരിക്കുന്ന സ്ത്രീകള്‍ക്കെതിരെ കൊല്ലം തുളസി ആഞ്ഞടിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ സാനിധ്യത്തിലാണ് കൊല്ലം തുളസിയുടെ കൊലവിളി പരാമര്‍ശം.

 

അടുത്തകാലത്താണ് കോണ്‍ഗ്രസ് വിട്ട് തുളസീധരന്‍ നായര്‍ എന്ന കൊല്ലം തുളസി ബിജെപിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍.

 

OTHER SECTIONS