കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു

By സൂരജ് സുരേന്ദ്രൻ .18 01 2021

imran-azhar

 

 

തൃശൂർ: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

 

കഴിഞ്ഞ ദിവസം സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

 

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11നാണ് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.വി.വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്ന് ജയിച്ചാണ് നിയമസഭയിൽ എത്തിയത്.

 

2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

 

OTHER SECTIONS