കൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിക്ക് വേണ്ടി ആളൂർ വാദിച്ചേക്കും

By Sooraj Surendran.10 10 2019

imran-azhar

 

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ പ്രതിയായ ജോളി ജോസഫിന് വേണ്ടി പ്രശസ്ത ക്രിമിനൽ ലോയറായ ബി എ ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു. ആളൂർ നാളെ കോടതിയിൽ ഹാജരാകും. ജോളിയുടെ അടുത്ത ബന്ധുക്കളാണ് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് ആളൂർ വ്യക്തമാക്കി. ബന്ധുക്കളുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രമേ ജാമ്യാപേക്ഷ നൽകുകയുള്ളുവെന്നും ആളൂർ പറഞ്ഞു. ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS