കൂടത്തായി കൊലപാതകക്കേസ്; ജോളിയുടെയും മറ്റ് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

By Chithra.19 10 2019

imran-azhar

 

താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ പ്രധാന പ്രതിയായ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി.

 

കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പോലീസ് ഇന്ന് പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.

 

സിലിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾക്കായി ജോളിയെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.

OTHER SECTIONS