വി​ര​ലി​ൽ സ​യ​നൈ​ഡ് പു​ര​ട്ടി കു​ഞ്ഞി​ന്‍റെ വാ​യി​ൽവച്ചു; പോലീസിന് ഒരു ചുക്കും ചെയ്യാൻ ക​ഴി​യി​ല്ലെ​ന്നും ബന്ധുവിനോട് ജോളി

By Sooraj Surendran.11 10 2019

imran-azhar

 

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ജോളി. രണ്ടാം ഭർത്താവായ ഷാജുവിന്റെ ഒന്നര വയസുകാരിയായ മകൾ ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സൈനേഡ് പുരട്ടി വായിൽ വെച്ചുകൊടുത്ത്. ജോലിയുടെ അടുത്ത ബന്ധുവാണ് അന്വേഷണസംഘത്തോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. സൈനേഡ് കയ്യിൽ പുരട്ടി വായിൽ വെച്ചുകൊടുത്തതിനാൽ പൊലീസിന് തെളിവായി ഒന്നും ലഭിക്കുകയില്ലെന്നും, തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും തന്നോട് പറഞ്ഞതായി ബന്ധു അന്വേഷണസംഘത്തോട് പറഞ്ഞു. അതേസമയം കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയാണെന്നാണ് ജോളിയുടെ പ്രതികരണം.

 

ഷാജുവിന്‍റെ മൂത്തമകൻ ഏബലിന്‍റെ ആദ്യകുർബാന ദിവസമായ 2014 മേയ് ഒന്നിനാണ് ആൽഫൈൻ കൊല്ലപ്പെടുന്നത്. ചടങ്ങുകൾക്ക് ശേഷം രണ്ടാം ഭർത്താവ് ഷാജുവിന്‍റെപുലിക്കയത്തെ പൊന്നാമറ്റത്തിൽ വീട്ടിലെത്തിയ ജോളി കുഞ്ഞിനെ മറ്റൊരിടത്തേക്കു കൂട്ടിക്കൊണ്ടുപോയി തുടർന്നു വിരലിൽ പുരട്ടിയ സയനൈഡ് ബുദ്ധിപൂർവം വായിൽ വെച്ചുകൊടുക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് ആൽഫൈൻ കുഴഞ്ഞ് വീണു. അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജോളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്ന് ജോളി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

 

OTHER SECTIONS