കൂടത്തായി കൊലപാതക പരമ്പര: മാത്യുവിന് ഭക്ഷണത്തിലും, വെള്ളത്തിലും സ​യ​നൈ​ഡ് ന​ൽ​കി​യെ​ന്ന് ജോ​ളി

By Sooraj Surendran .08 11 2019

imran-azhar

 

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ. മാത്യുവിനെ കൊലപ്പെടുത്താൻ ആദ്യം ഭക്ഷണത്തിലും, രണ്ടാമത് വെള്ളത്തിലും സയനൈഡ് നൽകിയെന്ന് മുഖ്യപ്രതി ജോളി അന്വേഷണസംഘത്തിന് മൊഴി നൽകി. മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജോളിയെ പൊന്നാമറ്റത്തെ വീട്ടിലും മാത്യുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

 

മാത്യുവിന്‍റെ ഭാര്യ കട്ടപ്പനയിൽ കല്യാണത്തിന് പോയ ദിവസമാണ് കൊലപാതകം നടത്താൻ തിരഞ്ഞെടുത്തതെന്നും,ആദ്യം ഭക്ഷണത്തിൽ കലർത്തി സയനൈഡ് നൽകിയപ്പോൾ മാത്യു ഛർദിച്ച് അവശനായിരുന്നുവെന്നും, രണ്ടാമത് വെള്ളത്തിൽ സയനൈഡ് കലർത്തി നൽകുകയുമായിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. ജോളിയെ ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണസംഘം പറഞ്ഞു.

 

OTHER SECTIONS