പ്രശസ്ത കൊറിയന്‍ പോപ് ഗായിക വീടിനുള്ളില്‍ മരിച്ച നിലയില്‍

By online desk.15 10 2019

imran-azhar

 

സിയോള്‍ : കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള വീട്ടിലാണ് ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. ചോയി ജിന്‍–റി എന്നാണ് സുള്ളിയുടെ യഥാർത്ഥ പേര്.

 

ഉച്ചകഴിഞ്ഞ് 3:21 നാണ് ജിയോങ്ജി പ്രവിശ്യയിലെ സിയോങ്നാമിലെ രണ്ട് നിലകളുള്ള വീട്ടില്‍ സുല്ലിയെ മരിച്ച നിലയില്‍ അവരുടെ എജന്റ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

 

പതിനൊന്നാമത്തെ വയസ്‌സില്‍, ബാലനടി എന്ന നിലയില്‍ ആദ്യമായി ശ്രദ്ധ നേടിയ സുല്ലി, 2005 ല്‍ എസ്ബിഎസിലെ ബല്ലാഡ് നാടകത്തില്‍ സില്ലയിലെ യുവ രാജകുമാരിയായി വേഷമിട്ടിട്ടുണ്ട്.

OTHER SECTIONS