ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടി രൂപ സമ്മാനം

By Sooraj Surendran.21 05 2020

imran-azhar

 

 

ദുബായ്: ഭാഗ്യദേവത കടാക്ഷിച്ചു ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടി രൂപ സമ്മാനം ലഭിച്ചു. പ്രവാസി വ്യവസായിയായ രാജന്‍ കുരിയനാണ് ലക്കി ഡ്രോയിലൂടെ സമ്മാനം ലഭിച്ചത്. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. സമ്മാനം ലഭിച്ച തുക ഉപയോഗിച്ച് ബിസിനസ് വിപുലീകരിക്കുമെന്നും ബാക്കി തുക മകൾക്ക് വേണ്ടി ചെലവഴിക്കുമെന്നും രാജന്‍ കുരിയൻ പറഞ്ഞു. കൂടാതെ ലഭിക്കുന്നതിൽ നിന്നും നല്ലൊരു തുക ദുരിതമനുഭവിക്കുന്നവർക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS