കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും: നീനുവിന്റെ മൊഴി രേഖപ്പെടുത്തി

By Amritha AU.02 Jun, 2018

imran-azhar

 

കോട്ടയം: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാല്‍ താന്‍ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. 'കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും' നീനു പറഞ്ഞു. നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.


'എന്നെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും നേരില്‍ക്കണ്ടാല്‍ വെട്ടുമെന്നും മാതാവിന്റെ മൂത്തസഹോദരപുത്രന്‍ നിയാസ് കെവിന്‍ചേട്ടനോടു പറഞ്ഞിരുന്നു. കെവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാതാപിതാക്കള്‍ക്കു പ്രശ്‌നമായിരുന്നു. അതു പലവട്ടം അവര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നുവെന്നും നീനു പറഞ്ഞിരുന്നു.

 

OTHER SECTIONS