കോട്ടയം കലക്ട്രേറ്റിന് സമീപം മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

By Amritha AU.23 Apr, 2018

imran-azharകോട്ടയം: കോട്ടയം കലക്ട്രേറ്റിന് സമീപം മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. മൂന്നാം നിലയിലെ ലോഡ്ജില്‍ താമസക്കാരുണ്ടായിരുന്നെങ്കിലും പുക പടര്‍ന്നു തുടങ്ങിയതോടെ ആളുകളെ ഒഴിപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

 

OTHER SECTIONS