കോഴിക്കോട് കോര്‍പ്പറേഷനില്‍ പാസ്സ്വേര്‍ഡ് ചോര്‍ത്തി:പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

By Priya.04 07 2022

imran-azhar

കോഴിക്കോട് കോര്‍പ്പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്കുവേണ്ടി പാസ്സ്വേര്‍ഡ് ചോര്‍ത്തി നമ്പര്‍ നല്‍കിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുക.

 


നാല് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.സിജെഎം കോടതിയിലാണ് ഒന്ന്, രണ്ട് പ്രതികള്‍ അപേക്ഷ സമര്‍പ്പിച്ചത്.മൂന്നാം പ്രതിയായ കെട്ടിട ഉടമയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് ജീവനക്കാരും മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും മൂന്ന് ഇടനിലക്കാരും കെട്ടിട ഉടമയും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.

 

 

OTHER SECTIONS