കോഴിക്കോട് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

By സൂരജ് സുരേന്ദ്രൻ .15 01 2021

imran-azhar

 

 

കോഴിക്കോട്: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 3.30 യോടെ ആയിരുന്നു സംഭവം.

 

ഗ്യാസ് കുറ്റികൾ നിറച്ച് മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.

 

ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ആളപായമില്ല. തീ പൂർണമായും അണച്ച ശേഷമാണ് പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

കൊയിലാണ്ടി പേരാബ്ര, വെള്ളിമാട്കുന്ന്, നരിക്കുനി എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി 6 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

 

വാഹനത്തിലെ 342 സിലിണ്ടറുകൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

OTHER SECTIONS