ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്... സ്നേഹത്തിന്റെ ഭാരം

By Sooraj Surendran.23 08 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിന്നും കോഴിക്കോട്ടേക്ക് ആവശ്യ വസ്തുക്കളുമായി പോയ ലോറിയിൽ സ്നേഹസമ്മാനം കൊടുത്തയച്ച് കോഴിക്കോട്. ഹൽവകൾക്ക് പേരുകേട്ട കോഴിക്കോട് നിന്നും ഹൽവയാണ് സമ്മാനമായി കോഴിക്കോട്ടുകാർ കൊടുത്തയച്ചത്. കോഴിക്കോടിന്റെ സ്നേഹത്തിന് വൈകാതെ നന്ദിയറിയിക്കുകയും ചെയ്തു 'മേയർ ബ്രോ' വി കെ പ്രശാന്ത്. ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്.... സ്നേഹത്തിന്റെ ഭാരം ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നു. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

OTHER SECTIONS