ചരക്ക് ട്രെയിൻ പാളംതെറ്റിയ സംഭവം: ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു

By Sooraj Surendran.23 02 2020

imran-azhar

 

 

ആലപ്പുഴ: അമ്പലപ്പുഴ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു. പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ചരക്ക് ട്രെയിനാണ് അമ്പലപ്പുഴക്ക് സമീപം പാളം തെറ്റിയത്. പാളത്തിന്റെ അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നത് പുരോഗമിക്കുകയാണ്. ട്രാക്കില്‍നിന്ന് ട്രെയിന്‍ തെന്നിമാറിയതിനു പിന്നാലെ ട്രാക്കില്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിക്ക് ചെങ്ങന്നൂരിലും ചങ്ങനാശേരിയിലും ട്രെയിന് സ്റ്റോപ്പുണ്ടാകും. സംഭവത്തെ തുടർന്ന് കായംകുളം-എറണാകുളം മെമു, ആലപ്പുഴ-കണ്ണൂര്‍ ഇന്റര്‍സിറ്റി, ലോക്മാന്യ തിലക്- തിരുവനന്തപുരം നേത്രാവതി, ഹാപ്പ- തിരുനെല്‍വേലി തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

 

OTHER SECTIONS