കെ.പി.എ.സി പുഷ്പലത അന്തരിച്ചു

By Sooraj Surendran.04 03 2020

imran-azhar

 

 

നാടക വേദികളിൽ ജനമനസുകൾ കീഴടക്കിയ കെ.പി.എ.സി പുഷ്പലത അന്തരിച്ചു. വൃക്ക രോഗബാധയെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. 2015 ൽ കേരള സംസ്ഥാന നാടക അക്കാദമിയുടെ മികച്ച സഹനടിക്കുള്ള അവാർഡ് മേരാ നാം ജോക്കർ എന്ന നാടകത്തിലൂടെ ഇവർ നേടിയിട്ടുണ്ട്. നാടക നടൻ മുരുക്കുംപുഴ ശ്രീകുമാറിന്റെ ഭാര്യയാണ്. രണ്ടു വൃക്കയ്ക്കും തകരാർ സംഭവിച്ച്‌ അസ്ഥികളെ ബാധിക്കുന്ന ആയിരത്തിൽ ഒരാൾക്കുമാത്രം വരാവുന്ന രോഗമാണ് പുഷ്പലതയുടെ മരണത്തിന് കാരണമായത്. പുഷ്പലത പത്ത് വർഷത്തോളം കാലം നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അശ്വമേധം, മുടിയനായ പുത്രൻ, ഒളിവിലെ ഓർമകൾ തുടങ്ങിയ മികച്ച നാടകങ്ങളിലും പുഷ്പലത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

OTHER SECTIONS