കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

By Anju N P.13 Oct, 2017

imran-azhar

 

 

കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ക്കായ് ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് വിളിപ്പിച്ചതെങ്കിലും .സംഘടന പ്രശ്ങ്ങള്‍ക്കൊപ്പം സോളാര്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

 


കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലും പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെയും തുടര്‍ന്നാണ് കേരളത്തിലെ മൂന്ന് പ്രമുഖ നേതാക്കളെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണുള്ളത്. അതിനിടെ കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതിക്ക് കെപിസിസി സമര്‍പ്പിച്ച അംഗങ്ങളുടെ പട്ടിക പുറത്തു വന്നു.

 

282 പേരുടെ പട്ടികയില്‍ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ആകെ 15 വനിതകള്‍ മാത്രമാണ് ഉള്ളത്. എസ് സി എസ് ടി പ്രാതിനിധ്യം 10 താഴെ മാത്രം. വനിതകളും യുവാക്കളും എസ് സി -എസ്ടി വിഭാഗങ്ങളുമായി 50 ശതമാനം പേരെങ്കിലും വേണം എന്നതായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. അത് പൂര്‍ണമായും അട്ടിമറിച്ചാണ് പട്ടികയെന്നാണ് പരാതി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വക്കം പുരുഷോത്തമന്‍ എന്നിവരെ ഒഴിവാക്കിയപ്പോള്‍ കെപിസിസി പരിഗണിച്ചിരിക്കുന്നത് കെ ശങ്കരനാരായണന്‍, എം എം ജേക്കബ് എന്നീനേതാക്കളെയാണ്.

 

പുതുമുഖങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ വേണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. പുതുമുഖങ്ങളായി പട്ടികയില്‍ ഇടംനേടിയ പലരും 60 നും എഴുപതിനും മുകളില്‍ പ്രായമുള്ളവരാണ്. വര്‍ക്കല കഹാര്‍, എന്‍ ശക്തന്‍ തുടങ്ങി പല മുതിര്‍ന്ന നേതാക്കളും പുതുമുഖങ്ങളായി. 72 വയസിലധികം പ്രായമുള്ള കാരക്കുളം കൃഷ്ണപിള്ള പട്ടികയില്‍ ഇടംനേടിയതും ശ്രദ്ധേയമായി.

OTHER SECTIONS