കെ.പി.സി.സി ഭാരാവാഹി പട്ടിക പ്രഖ്യാപിച്ചു; ബല്‍റാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

By സൂരജ് സുരേന്ദ്രന്‍.21 10 2021

imran-azhar

 

 

ന്യൂ ഡൽഹി: കെ.പി.സി.സി ഭാരാവാഹി പട്ടിക പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

 

23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവർ ഉൾപ്പെടുന്നതാണ് പട്ടിക.

 

പാര്‍ട്ടി വിട്ട മുന്‍ എം.എല്‍.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

 

അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍.

 

പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയിലെ വനിതാ നേതാക്കള്‍.

 

 

 

OTHER SECTIONS