കെ പി സി സി ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തും

By praveen prasannan.13 Sep, 2017

imran-azhar

തിരുവനന്തപുരം: കെ പി സി സിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തും. ബുധനാഴ്ച ചേര്‍ന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

പുനസംഘടന ഒക്ടൊബര്‍ അഞ്ചിന് മുന്പ് പൂര്‍ത്തിയാക്കനാണ് തീരുമാനം. സമവായമമാകുന്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ് പ് ആയി മാറരുതെന്നും കഴിവും പരിചയവമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്നും കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. ഗ്രൂപ്പ് നോക്കി ഭാരവാഹികളെ നിയമിച്ചാല്‍ പാര്‍ട്ടി നശിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെ മുരളീധരന്‍റേതായി വന്ന പ്രസ്താവന രാഷ്ട്രീയ കാര്യ സമിതിയില്‍ ഷാനിമോള്‍ ഉസ്മാനും പി സി ചാക്കോയും ഉന്നയിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍ ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്നാണ് പറഞ്ഞതെന്നും അറിയിച്ചു.

 

 

OTHER SECTIONS