കൊച്ചിയിൽ മേ​യ​ര്‍ സ്ഥാ​നം നിലനിർത്തി യുഡിഎഫ്; കെ.​ആ​ർ. പ്രേം​കു​മാ​ർ പു​തി​യ ഡെ​പ്യൂ​ട്ടി മേ​യ​ർ

By Sooraj Surendran .13 11 2019

imran-azhar

 

 

കൊച്ചി: കെ.ആർ. പ്രേംകുമാറിനെ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. വിവാദങ്ങൾക്കൊടുവിലും കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 73 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 37 വോട്ടുകള്‍ നേടി. എല്‍ഡിഎഫിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്. ഉപതെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് വിജയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

 

OTHER SECTIONS