പരാതി പറഞ്ഞയാളോട് കെ എസ് ഇ ബി ജീവനക്കാരന്‍റെ അസഭ്യവര്‍ഷം

By praveen prasannan.19 May, 2017

imran-azhar

പെരുന്പാവൂര്‍: ഫോണില്‍ വിളിച്ച് പരാതി പറഞ്ഞയാള്‍ക്ക് കെ എസ് ഇ ബി ജീവനക്കാരന്‍റെ വക അസഭ്യവര്‍ഷം. പെരുന്പാവൂര്‍ വളയന്‍ചിറങ്ങര കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരനാണ് മോശമായി പെരുമാറിയത്.

വൃക്കരോഗിയുടെ മകനാണ് ഈ ദുരനുഭവമുണ്ടായത്. വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നാല് മണിക്കൂറിലേറെ നേരം വൈദ്യുതി മുടങ്ങിയതിന്‍റെ ബുദ്ധിമുട്ട് അറിയിക്കാനാണ് മകന്‍ കെ എസ് ഇ ബി ഓഫീസിലേക്ക് വിളിച്ചത്.

ഫോണയോ ആദ്യം മാന്യമായി സംസാരിച്ചെങ്കിലും പിന്നീട് ജീവനക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു. പോസ്റ്റില്‍ വാഹനമിടിച്ചതാണ് കാരണമെന്നും വിശ്വംഭരന്‍ എന്നയാളെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. വിശ്വംഭരന്‍റെ നന്പര്‍ അറിയില്ലെന്ന് പറഞ്ഞപ്പോഴാണ് ജീവനക്കാരന്‍റെ രീതി മാറിയത്.

ഇയാള്‍ പറഞ്ഞത് റെക്കാഡ് ചെയ്തിട്ടുണ്ട്. പൊലീസിലും കെ എസ് ഇ ബി കസ്റ്റമര്‍ കെയറിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.

 

OTHER SECTIONS