നഷ്ടം കുറഞ്ഞു; ഇക്കൊല്ലം ലാഭം നേടുമെന്ന് വൈദ്യുതി ബോര്‍ഡ്

By online desk.16 10 2019

imran-azhar

 

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം ഗണ്യമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ചെറിയ തോതിലെങ്കിലും ലാഭത്തിലെത്തുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ്. പിള്ള പറഞ്ഞു.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (1819) ഓഡിറ്റ് ചെയ്ത കണക്ക് വന്നതോടെ ബോര്‍ഡിന്റെപ്രവര്‍ത്തന നഷ്ടം 290 കോടിയായി കുറഞ്ഞു. 16-17ല്‍ഇത് 1458 കോടിയും 17-18ല്‍ 745കോടിയുമായിരുന്നു. അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങള്‍ പോലെ സംഭവങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നടപ്പുവര്‍ഷം (1920) ലാഭത്തിലെത്തുമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്.

 

കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ നടപ്പാക്കിയും ചെലവുകള്‍ നിയന്ത്രിച്ചും വൈദ്യുതി കുടിശ്ശിക പിരിച്ചെടുത്തും ആദായകരമായ നിരക്കില്‍ വൈദ്യുതി വാങ്ങിയുമാണ് നേട്ടം കൈവരിച്ചതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 2018ലെപ്രളയം മൂലം ഏകദേശം 900 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായിട്ടുകൂടിയാണ് ഈനേട്ടം.ജീവനക്കാരുടെ കാര്യക്ഷമവുമായ പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയതെന്നും എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

OTHER SECTIONS