വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ കെഎസ്എഫ്ഇ വായ്പ; 20,000 രൂപ വരെ ലഭിക്കും; തിരിച്ചടവ് 30 തവണയായി

By Web Desk.25 07 2021

imran-azhar

 


തിരുവനന്തപുരം: കോവിഡില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകളുടെ ബില്‍, ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ 20,000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ.യില്‍ നിന്ന് അനുവദിക്കും.

 

പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ വായ്പ ലഭ്യമാകുക.

 

നേരത്തെ എല്ലാവര്‍ക്കും ഡിജിറ്റല്‍ പഠനസൗകര്യം ഒരുക്കുന്നതിനായി സര്‍ക്കാര്‍ വിദ്യ ശ്രീ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീയുടെ വിദ്യാശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ തിരിച്ചടവില്‍ 15,000 രൂപയുടെ ലാപ്ടോപ്പുകള്‍ അനുവദിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 30 തവണകള്‍ ആയിട്ടായിരുന്നു വായ്പ തിരിച്ചടക്കേണ്ടത്.

 

ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാമെന്നേറ്റ കമ്പനികള്‍ പിന്നോട്ടുപോയത് പദ്ധതിക്ക് തിരിച്ചടിയായി. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

 

 

 

 

 

OTHER SECTIONS