കെഎസ്ആര്‍ടിയിൽ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിയ്ക്ക് കൊള്ളാത്തവരാണ്: തച്ചങ്കരി

By BINDU PP.26 Apr, 2018

imran-azhar

 

 

 

കണ്ണൂര്‍: കെഎസ്ആര്‍ടിയിൽ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിയ്ക്ക് കൊള്ളാത്തവരാണെന്ന് എം.ഡി ടോമിൻ തച്ചങ്കരി. ജോലിയെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയിൽ ഇനി നടക്കില്ലെന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. കണ്ണൂര്‍ ഡിപ്പോയിൽ കെഎസ്ആര്‍ടിസി ജീവനക്കാരുമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെഎസ്ആര്‍ടിസി അവശന്മാര്‍ക്കുള്ള സ്ഥാപനമല്ലെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അനുസരിച്ച് ന്യായമായും സത്യസന്ധമായും ജോലി ചെയ്താൽ കൃത്യമായി ശമ്പളം വിതരണം ചെയ്യാനാകുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

OTHER SECTIONS