കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് മരണം

By mathew.11 09 2019

imran-azhar

 

കുന്നംകുളം: ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. ചൂണ്ടല്‍ സ്വദേശികളായ തൊമ്മില്‍ ഗിരീശന്റെ മകന്‍ സാഹേഷ് (20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.

കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്ന സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരുടേയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഓണത്തോടനുബന്ധിച്ച് കുന്നംകുളത്ത് വന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്സ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ മാറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

OTHER SECTIONS