പെരുന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി; 2 മരണം, 18 പേർക്ക് പരിക്ക്

By സൂരജ് സുരേന്ദ്രൻ .22 01 2021

imran-azhar

 

 

പത്തനംതിട്ട തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു.

 

വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്.

 

അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. പരുക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

 

ബസ് ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.

 

അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.

 

OTHER SECTIONS