കെ.എസ്.ആര്‍.ടി.സിക്ക് പുതുവസന്തം

By Web Desk.20 10 2020

imran-azhar

 

 

കെ.എസ്.ആര്‍.ടി.സി അടിമുടി മാറുകയാണ്. പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കുമായി ചേര്‍ന്ന് വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോളം അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകള്‍ വാങ്ങുന്നതിനുള്ള ടെന്റര്‍ നടപടികളും ആരംഭിച്ചു. ഇത് കൂടാതെ യാത്രാക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം പേയ്‌മെന്റുകള്‍ നടത്തുന്നതിനും, വിവിധ മൂല്യത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനുമുള്ള സ്മാര്‍ട്ട് കാര്‍ഡുകളും കെ.എസ്.ആര്‍.ടി.സി ഇതോടൊപ്പം അവതരിപ്പിക്കും. അടുത്ത മാര്‍ച്ച് 31 ന് അകം തന്നെ ജിപിആര്‍എസ്, ആര്‍എഫ്‌ഐഡി, ബ്ലൂടൂത്ത് തുടങ്ങിയവ ലഭ്യമായ 5500 എണ്ണം ഇടിഎമ്മുകള്‍ കെഎസ്ആര്‍ടിസിയില്‍ ലഭ്യമാക്കും. ഇതിനകം തന്നെ ചീഫ് ഓഫിലെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയതായി സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. അടുത്ത ജനുവരി 1 മുതല്‍ എല്ലാ ഡിപ്പോകളിലും സ്പാര്‍ക്ക് ഏര്‍പ്പെടുത്താനും, തുടര്‍ന്ന് ഏപ്രില്‍ 1 മുതല്‍ സ്പാര്‍ക്കില്‍ മാത്രം പൂര്‍ണമായി സ്പാര്‍ക്ക് വഴി മാത്രമാകും ശമ്പളം നല്‍കുക.


ന്യൂജനറേഷന്‍ ടിക്കറ്റ് മെഷീനുകള്‍

 

കമ്പ്യൂട്ടര്‍ വത്കണത്തിന്റെ ഭാഗമായി ന്യൂജനറേഷന്‍ ടിക്കറ്റ് മെഷീനുകളില്‍ അടക്കമുള്ള ടെന്ററില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ഡാറ്റാ വിശകലനം ചെയ്യുന്നതിനും , ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന തരത്തിലുള്ള അനുബന്ധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന് സിഎംഡി അറിയിച്ചു. ഇതിനോടൊപ്പം പുറത്തിറക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജോ ടോപ്പ് അപ്പോ ചെയ്ത് ഇഷ്ടമുള്ള സൗകര്യം തിരഞ്ഞെടുക്കാന്‍ കഴിയുന്നതാണ്. ഓണ്‍ ലൈന്‍, കിയോസ്‌ക്കുകള്‍, ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. കൂടാതെ എയര്‍ ലൈന്‍ ബുക്കിംഗിന് സമാനമായി ഒറ്റയടിക്ക് ഒന്നിലധികം മേഖലകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുമാണ്. ഈ ഇടിഎമ്മുകള്‍ നിലവിലുള്ള ഓണ്‍-ലൈന്‍ പാസഞ്ചര്‍ റിസര്‍ വേഷന്‍ സിസ്റ്റവുമായി (ഒപിആര്‍എസ്) സംയോജിപ്പിച്ച് തത്സമയ ബുക്കിംഗ് ലഭ്യമാക്കുമെന്നും സിഎംഡി അറിയിച്ചു.


സീസണ്‍ ടിക്കറ്റ്, പാസുകള്‍, കണ്‍സഷന്‍ എല്ലാം കാര്‍ഡ് രൂപത്തില്‍

 

ഇനി മുതല്‍ സീസണ്‍ ടിക്കറ്റ് , പാസുകള്‍ ,കണ്‍സഷന്‍ ടിക്കറ്റുകളെല്ലാം കാര്‍ഡ് രൂപത്തിലേക്ക് മാറ്റുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്.കച്ചവട സ്ഥാനപങ്ങളിലൂടെ കാര്‍ഡുകള്‍ വില്‍ക്കാനാകുള്ള സൗകര്യം ഒരുക്കും. രണ്ട് വര്‍ഷത്തിനകം കാഷ്‌ലെസ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കുകയാണ് കെ.എസ്. ആര്‍.ടി.സിയുടെ ലക്ഷ്യമെന്നും സിഎംഡി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി പുറത്തിറക്കുന്ന ഒരു കാര്‍ഡിന് 40 രൂപയോളം വിലവരും. കാര്‍ഡില്‍ പരസ്യങ്ങള്‍ നല്‍കാനായാല്‍ ഈ കാര്‍ഡുകള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായോ , അല്ലെങ്കില്‍ ചെറിയ തുകക്കോ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരസ്യത്തിലൂടെയാണ് വരുമാനം നേടാന്‍ ലക്ഷ്യമിടുന്നത്. വാണീജ്യ സ്ഥാപനങ്ങള്‍ക്ക് കാര്‍ഡില്‍ പരസ്യം ചെയ്യാനാകും. ബാങ്കുകളുമായി ചിപ്പ് എംബര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ കാര്‍ഡുകള്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡായോ ഉപയോഗിക്കാം. ഘട്ടം ഘട്ടമായി ഒരു കാര്‍ഡ് വണ്‍ നേഷന്‍ എന്ന നിലയിലേക്ക് കാര്‍ഡ് ഉയര്‍ത്തും.

 

5500 ഇലക്ട്രോണിക്‌സ് ടിക്കറ്റ് മിഷനുകള്‍

 

2013 ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ വാങ്ങിയ ഇലക്ട്രോണിക്‌സ് ടിക്കറ്റ് മിഷനുകളില്‍ ബാറ്ററി ചാര്‍ജ് ആയിരുന്നു പ്രശ്‌നം അത് പരിഹരിക്കാന്‍ തുടര്‍ച്ചയായി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നോക്കിയതിന് ശേഷമുള്ള ബാറ്ററി ചാര്‍ജ് മനസിലാക്കിയതിന് ശേഷമുള്ള കമ്പിനികള്‍ക്കാവും മുന്‍ഗണന നല്‍കുക.


ജി.പി.എസ്. ഘടിപ്പിച്ച കെ.എസ്. ആര്‍.ടി.സി ബസുകള്‍

 

കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ ബസുകള്‍ക്കും ജി.പി.എസ്. ഘടിപ്പിക്കും. 5500 ജി.പി.എസുകളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. അത് ഘട്ടഘട്ടമായാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര ബസുകളിലേക്കും, രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വ്വീസുകളിലും, മൂന്നാം ഘട്ടത്തില്‍ മറ്റ് ജില്ലകളിലെ പ്രാദേശിക സര്‍വ്വീസുകളിലുമാണ് നടപ്പിലാക്കുക. ജി.പി.എസ് ഡേറ്റ ഉപയോഗിച്ച് അനുബന്ധമായ രണ്ട് ആപ്ലിക്കേഷന്‍ കൂടി പ്രവര്‍ത്തിക്കും.പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും, വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റവും അതില്‍ വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന് നല്‍കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

 

വിപുലമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

 

യാത്രാക്കാര്‍ക്ക് ഇതിനായി മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാ ചെയ്യാം. ആ ആപ്പില്‍ ഓരോ വാഹനങ്ങള്‍ ചലിച്ച് തുടങ്ങുമ്പോള്‍ തന്നെ ആക്ടീവാകും, വാഹനങ്ങള്‍ ഓരോ പോയിന്റില്‍ കഴിയുമ്പോള്‍ തന്നെ ആപ്പില്‍ അപ്പ് ഡേറ്റായി കാണാം. ഇത് കൂടാതെ ദീര്‍ഘദൂര ബസുകളള്‍ക്കുള്ളില്‍ ഘടിപ്പിക്കുന്ന ഡിസ്‌പ്ലേക്കത്തും അടുത്ത ബസ് സ്റ്റോപ്പുകള്‍, പോകുന്ന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകും.ഇത് കൂടാതെ ബസ് സ്റ്റാന്‍ഡുകളില്‍ സ്ഥാപിക്കുന്ന വീഡിയോ വാള്‍ വഴി ബസുകളുടെ വരവും, പോക്കിനേയും സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കും. അടുത്ത 3 വര്‍ഷത്തിനകം പ്രതിമാസം 10 കോടി രൂപ വീതം പരസ്യ വരുമാനത്തില്‍ കൂടി ലഭിക്കുകയാണ് കെ.എസ്.ആര്‍.ടി.സി യുടെ ലക്ഷ്യം.

 

ജി.പി.എസ് വന്നാലുള്ള ഗുണങ്ങള്‍


പല ബസുകളില്‍ ഓഡോ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ജിപിഎസ് വന്നാല്‍ ഒരു ബസ് എപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തു. എപ്പോള്‍ നിര്‍ത്തി, എത്ര മണിക്കൂര്‍ എത്ര കിലോ മീറ്റര്‍ , ഏത് റൂട്ടിലൂടെ സര്‍വ്വീസ് നടത്തിയെന്നതുള്‍പ്പെടെ വേഗത്തില്‍ ലഭിക്കും. ഇതിനായി തിരുവനന്തപുരത്തെ ആനയറ ടെര്‍മിലനലില്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു. അത് വഴി സംസ്ഥാനത്തെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും നിരീക്ഷിക്കും. ഇതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഫ്യുവല്‍ മോണിറ്ററിംഗ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ഓരോ ബസിന്റേയും ഡീസല്‍ ടാങ്കില്‍ ആര്‍എഫ്‌ഐഡി റിംഗ് ഘടിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡീസല്‍ പമ്പില്‍ നിന്നും ഡീസല്‍ അടിക്കുമ്പോല്‍ ബസിന്റെ ഡീറ്റേഴ്‌സ് എംഐഎസിലേക്ക് മാറും, എത്ര ലിറ്റര്‍ അടിച്ചുവെന്നും അറിയാം.

 

OTHER SECTIONS