കെ.എസ്.ആര്‍.ടി.സി നാളെ സാധാരണ സര്‍വീസ് നടത്തില്ല; അവശ്യ സര്‍വീസ് പൊലീസ് നിര്‍ദേശമനുസരിച്ച്

By Vidyalekshmi.26 09 2021

imran-azhar

 


തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാൽ സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടാവുകയില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

 

അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വീസ് നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വീസ്.

 


പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് നിര്‍ദ്ദേശപ്രകാരം സര്‍വ്വീസ് നടത്തും കെഎസ്ആര്‍ടി പത്രകുറുപ്പില്‍ വ്യക്തമാക്കി.തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ ഉണ്ടാവും.

 

OTHER SECTIONS