സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ കെഎസ്ആർടിസി വിദ്യാർത്ഥികൾക്കായി ബോണ്ട് സർവീസ് നടത്തും

By Preethi Pippi.22 09 2021

imran-azhar


തിരുവനന്തപുരം: സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി. ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.

 

സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർ‍വ്വീസ് നടത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ആവശ്യത്തിന് ബസ്സില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കൾക്ക് പേടിയാണ്. കോവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാൻ പലർക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.

 

ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉണ്ടാകൂ . എല്ലാ സ്കൂള്‍ ബസ്സിലും തെർമ്മൽ സ്കാനറും സാനിറ്റൈസറും നിർബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുന്നുണ്ട്.

 

 

OTHER SECTIONS