കെ എസ് ആർ ടി സി യൂണിയനുകളുടെ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ

By Sooraj S.26 09 2018

imran-azhar

 

 

കൊച്ചി: കെഎസ്ആർടിസി എം ഡി ടോമിൻ തച്ചങ്കരിയുടെ പരിഷ്കാരങ്ങൾക്കെതിരെയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം പണിമുടക്കിന് വിലക്ക് ഏർപ്പെടുത്തി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് ഫെഡറേഷൻ സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആഹ്വാനം ചെയ്തത്. യൂണിയനുമായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചർച്ചകൾ നടത്തിയെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്നാണ് തീരുമാനം ഇതേ തുടർന്ന് അവശ്യ സർവീസ്,ആവശ്യമായ നടപടിക്രമം പാലിച്ചില്ല എന്നിവ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പണിമുടക്ക് സ്റ്റേ ചെയ്തത്. ഒക്ടോബർ രണ്ടു അർധരാത്രി മുതലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്.

OTHER SECTIONS