കെഎസ്ആർടിസി ബസപകടം: പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും,

By Sooraj Surendran.20 02 2020

imran-azhar

 

 

തിരുവനന്തപുരം: കോയമ്പത്തൂരിന് സമീപം അവിനാശി കെഎസ്ആർടിസി ബസിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരുടെ ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും, കണ്ടക്ടറും ഉൾപ്പെടെ 20 പേരാണ് മരിച്ചത്.

 

OTHER SECTIONS