By Sooraj Surendran .19 11 2019
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് ബുധനാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മാർച്ചിനെതിരെ പോലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എംഎൽഎ, കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത് എന്നിവർക്ക് പരിക്കേറ്റു. മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പോലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.