കെ.എസ്.യു മാര്‍ച്ചില്‍ എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

By mathew.20 11 2019

imran-azhar

 


തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എ്‌നനിവര്‍ക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലേക്കെത്തിയത്. കെ.എം. അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദനമേല്‍ക്കുന്ന ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടിസ് പരിഗണിച്ച് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും ഡോക്ടറോട് സംസാരിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തരവേള തുടരട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് അല്പ സമയത്തിന് ശേഷം പ്രതിപക്ഷം ബഹളം അവസാനിപ്പിക്കുകയായിരുന്നു.

OTHER SECTIONS